കേരളം: സോണിയ ചര്‍ച്ച നടത്തി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് സോണിയാഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഗുലാംനബി ആസാദ്, ആര്‍.കെ. ധവാന്‍, അംബികാ സോണി, വയലാര്‍ രവി എന്നിവര്‍ കേരളത്തിലെ രാഷ്ട്രീയസ്ഥിതിഗതികള്‍ സോണിയയെ ധരിപ്പിച്ചു. രാവിലെ രമേശ് ചെന്നിത്തലയും സോണിയഗാന്ധിയെക്കണ്ട് കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായി അറിയുന്നു.
തല്ക്കാലം തിരക്ക് പിടിച്ച് ആര്‍ക്ക് നേരെയും ശിക്ഷാനടപടിയെടുക്കേണ്ടതില്ലെന്നാണ് സോണിയയുടെ തീരുമാനമെന്നറിയുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ പ്രകടിപ്പിച്ച കരുത്ത് സോണിയയെ അത്ഭുതപ്പെടുത്തിയെന്നും പറയുന്നു.












Click it and Unblock the Notifications