ഇറാഖില്‍ യുഎന്നിന് പ്രധാനപങ്ക്: ബ്രിട്ടന്‍

ഏതന്‍സ് : യുദ്ധാന്തര ഇറാഖില്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) പ്രധാനപങ്ക് വഹിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. വെറും മാനുഷിക സഹായം എന്ന നിലയില്‍ മാത്രമായി യുഎന്നിന്റെ പ്രവര്‍ത്തനം ഒതുക്കില്ലെന്നും ടോണി ബ്ലെയര്‍ പറഞ്ഞു.
ഇതേ അഭിപ്രായം തന്നെ പിന്നീട് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനും പ്രകടിപ്പിച്ചു. ഏതന്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയ്ക്കെത്തിയ ടോണി ബ്ലെയര്‍ കോഫി അന്നനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇറാഖിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ യുഎസും യൂറോപ്പും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതെന്നും ടോണി ബ്ലെയര്‍ വ്യക്തമാക്കി. ഇറാഖ് യുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി ഉലഞ്ഞുപോയ തന്റെ ബന്ധം മെച്ചപ്പെടുത്താന്‍ കൂടിയാണ് ടോണി ബ്ലെയര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
യുഎന്നിന്റെ പങ്ക് ആരും കുറച്ചു കാണുന്നില്ല. ഇറാഖിന്റെ രാഷ്ട്രീയ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഐക്യരാഷ്ട്രസഭയ്ക്ക് പങ്ക് വേണം.- ടോണി ബ്ലെയര്‍ പറഞ്ഞു.
സദ്ദാം ഭരണത്തിന് ശേഷം തങ്ങളുടെ രാജ്യം പുനര്‍നിര്‍മ്മിക്കണമെന്ന് ഇറാഖിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. നല്ലൊരു സര്‍ക്കാര്‍ വരണമെന്ന കാര്യത്തില്‍ പ്രാഥമിക താല്പര്യം ഇറാഖിലെ ജനങ്ങള്‍ക്ക് തന്നെയാണ്. ഈ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ പ്രശ്നം രമ്യമായി പരിഹരിക്കാനാവുമെന്ന് കരുതുന്നു.












Click it and Unblock the Notifications