ടിസിഎസ് 3000 പേരെ നിയമിക്കും
ചെന്നൈ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ചെന്നൈ കേന്ദ്രത്തില്‍ 3000 പേരെ കൂടി ഈ വര്‍ഷം ജോലിയ്ക്കെടുക്കും. ഇപ്പോള്‍ 7000 ജീവനക്കാരാണ് ചെന്നൈ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്.
ചെന്നൈയ്ക്കടുത്ത് സിരുസ്സേരിയില്‍ 17 ഏക്കര്‍ കാമ്പസ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് രവി ഷാ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1.5 ലക്ഷം ചതുരശ്രയടി ഓഫീസ് സൗകര്യം വാടകയ്ക്കെടുത്തിട്ടുണ്ട്. ഇവിടെ 2000 ജീവനക്കാര്‍ മെയ് ആദ്യത്തോടെ പ്രവര്‍ത്തിച്ച് തുടങ്ങും. സിരുസ്സേരിയില്‍ പുതിയ കാമ്പസ് പ്രവര്‍ത്തനം തുടങ്ങുന്നതുവരെ 2000 പേരും വാടകക്കെട്ടിടത്തില്‍ തന്നെ ജോലിചെയ്യും.
കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 37 ശതമാനത്തോളം ചെന്നൈ ശാഖയില്‍ നിന്നാണുണ്ടാവുന്നതെന്ന് ഷാ അറിയിച്ചു. ആഗോള കമ്പനികള്‍ക്കായി ഈ വര്‍ഷം ഏതാനും പുതിയ വികസന കേന്ദ്രങ്ങള്‍ തുടങ്ങും. ഏകദേശം അഞ്ചുമുതല്‍ ഏഴുവരെ കേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കാനാണ് പദ്ധതി.- ഷാ പറഞ്ഞു.












Click it and Unblock the Notifications