ലോറി സമരം: ചര്‍ച്ച പരാജയപ്പെട്ടു
ദില്ലി: ലോറി സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്ര റോഡ് ഗതാഗത- ദേശീയ ഹൈവേ മന്ത്രി ബി. കെ. ഖണ്ഡുരി ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
തങ്ങളുന്നയിക്കുന്ന 10 ആവശ്യങ്ങളില്‍ ഒന്നിന്റെ കാര്യത്തില്‍ പോലും മന്ത്രിക്ക് ഉറപ്പു നല്‍കാനായില്ലെന്ന് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ബി. എന്‍. ദുമല്‍ പറഞ്ഞു.
ചര്‍ച്ച തുടരുമെന്ന് ബി. കെ. ഖണ്ഡുരി പറഞ്ഞു. അടുത്ത ചര്‍ച്ച എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാല്‍, പാചകവാതകം തുടങ്ങിയ പ്രധാന സര്‍വീസുകളെയും സമരത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
അതിനിടെ മിക്ക സംസ്ഥാനങ്ങളിലും പച്ചക്കറിയുടെയും പഴങ്ങളുടെയും വില കുതിച്ചുയരുകയാണ്. മറ്റ് അവശ്യസാധനങ്ങളുടെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications