മുരളിയുടെ നിലപാടിനെതിരെ എ ഗ്രൂപ്പ്
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കേരളത്തിലെ ഗ്രൂപ്പ് പോരിന്റെ സ്വാഭാവികമായ തുടര്‍ച്ച മാത്രമാണെന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ നിലപാട് സ്വീകാര്യമല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളെ കുറിച്ച് മുരളി നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ പ്രശ്നങ്ങളെ ക്രോഡീകരിച്ച് അവതരിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തിയെ മാറ്റുന്നതിനപ്പുറമുള്ള ഗൗരവമേറിയ പ്രശ്നങ്ങളാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്.
മുരളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നീക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.












Click it and Unblock the Notifications