Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടന്‍ നടപടിക്ക് സാധ്യതയില്ല

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയെ പിന്തുണക്കുകയും ഹൈക്കമാന്റിനെ ചോദ്യം ചെയ്യുകയും ചെയ്ത കരുണാകര വിഭാഗത്തിനെതിരെ ഉടന്‍ നടപടിയുണ്ടായേക്കില്ല.

കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ഗൗരവമുള്ള പ്രശ്നങ്ങളുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇക്കാര്യത്തില്‍ തിരക്കിട്ട് നടപടിയെടുക്കില്ലെന്നും ഹൈക്കമാന്റ് യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് ജയപാല്‍ റെഡ്ഢി വ്യക്തമാക്കി.

കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ റിപ്പോര്‍ട്ട് തിരക്കിട്ടാണ് ഹൈക്കമാന്റ് ആവശ്യപ്പെട്ടത്. മുരളിയെ മാറ്റണമെന്ന് എ ഗ്രൂപ്പും മൂന്നും നാലും ഗ്രൂപ്പുകളും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ഉടന്‍ നടപടിയുണ്ടാവാന്‍ സാധ്യതയില്ല.

കരുണാകരനെതിരെയും അദ്ദേഹത്തെ പിന്തുണക്കുന്ന എം എല്‍ എമാര്‍ക്കെതിരെയും നടപടി സ്വീകരിച്ചാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെ പിളര്‍ക്കുന്നതിന് തുല്യമായിരിക്കും എന്ന് ഹൈക്കമാന്റിന് ബോധ്യമുണ്ട്. ഇക്കാര്യം കേന്ദ്രനിരീക്ഷകരായിരുന്ന ഗുലാം നബി ആസാദും ആര്‍. കെ. ധവാനും സോണിയാഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്.

അതേ സമയം അച്ചടക്ക നടപടിയെടുക്കാതിരുന്നാല്‍ ഹൈക്കമാന്റിനെ ചോദ്യം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാവുമത് എന്ന് സോണിയക്ക് അഭിപ്രായമുണ്ട്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താതെ ഈ പ്രശ്നത്തില്‍ തീരുമാനമെടുക്കുക എന്നത് സോണിയയെ കുഴക്കുന്ന കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+