സി പി എം വിമത വിഭാഗത്തെ സഹായിക്കും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുന്ന സാഹചര്യത്തില്‍ ആവശ്യമാണെങ്കില്‍ വിമത വിഭാഗത്തെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാന്‍ സി പി എം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു.
വിമത വിഭാഗത്തിനെതിരെ നടപടിയുണ്ടാവുകയാണെങ്കില്‍ കോണ്‍ഗ്രസിലെ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് യോഗം വിലയിരുത്തി. ആവശ്യമാണെങ്കില്‍ ആന്റണി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതിയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇറാക്ക് യുദ്ധം, ജമ്മു കശ്മീര്‍ പ്രശ്നം, അയോധ്യാ തര്‍ക്കം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചയുണ്ടായി.
രണ്ട് ദിവസം നീണ്ടുനിന്ന യോഗം ഏപ്രില്‍ 16 ബുധനാഴ്ചയാണ് അവസാനിച്ചത്.












Click it and Unblock the Notifications