ഹൈക്കമാന്റിനെ അനുസരിച്ചു: ഗംഗാധരന്‍
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തതില്‍ കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് എം.പി. ഗംഗാധരന്‍ പറഞ്ഞു.
ഹൈക്കമാന്റിന്റെ നിലപാട് അനുസരിക്കുകയാണ് അച്ചടക്കമുള്ള നേതാവെന്ന നിലയില്‍ തനിക്ക് ചെയ്യാനുള്ളത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനമോ മന്ത്രിസ്ഥാനമോ ലഭിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഗംഗാധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവായ ഗംഗാധരന്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഐ ഗ്രൂപ്പില്‍ നിന്ന് അകലുകയായിരുന്നു. ഗംഗാധരനും കെ. വി. തോമസുമാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് സ്വീകരിച്ച നിലപാടില്‍ വിയോജിച്ച് ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്ന നേതാക്കള്‍.












Click it and Unblock the Notifications