കെ.ജി. ജോര്‍ജ്ജിന് ജാമ്യം
കൊച്ചി: ചെക്ക് കേസില്‍ അറസ്റിലായ സംവിധായകനും മാക്ട പ്രസിഡന്റുമായ കെ.ജി. ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചി ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് ഏപ്രില്‍ 17 വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് ജോര്‍ജ്ജിനെ അറസ്റ് ചെയ്തത്. ജോര്‍ജ്ജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്.
നേരത്തെ ഈ കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 16 ബുധനാഴ്ച രാത്രിയാണ് ടൗണ്‍ നോര്‍ത്ത് എസ്ഐ എം. രമേഷ്കുമാര്‍ കസ്റഡിയിലെടുത്തത്.
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയായിരുന്ന ജോര്‍ജ്ജിന്റെ തീരുമാനങ്ങള്‍ ഏറെ വിവാദമായിരുന്നു. അവാര്‍ഡിനെ സ്വാധീനിക്കാന്‍ ശ്രമിച്ച പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങാത്തതിനാലാണ് തന്നെ ഇപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.ജി. ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications