Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് കെട്ടിച്ചമച്ചത്: ജോര്‍ജ്ജ്

കൊച്ചി: കള്ളക്കേസുകളില്‍ മന:പൂര്‍വം തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിനിമാസംവിധായകനും മാക്ട ചെയര്‍മാനുമായ കെ.ജി. ജോര്‍ജ്ജ്. കഴിഞ്ഞ ദിവസം ഒരു ചെക്ക് കേസില്‍ അറസ്റിലായ അദ്ദേഹത്തിന് പിന്നീട് കോടതി ജാമ്യം നല്കിയിരുന്നു. അതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ നാല് വര്‍ഷം മുമ്പ് സംവിധാനം ചെയ്ത സിനിമ (ഇലവങ്കോട് ദേശം) പരാജയപ്പെട്ടതിന്റെ പേരില്‍ ഇപ്പോള്‍ തന്നില്‍ നിന്ന് എട്ട് ലക്ഷം രൂപ ഈടാക്കാനാണ് നിര്‍മ്മാതാവ് ശ്രമിയ്ക്കുന്നത്. അബുദാബിയില്‍ വ്യവസായം നടത്തുന്ന ഫ്രാന്‍സിസ് ക്ലീറ്റസ് എന്നയാളാണ് ഇതിന് ശ്രമിയ്ക്കുന്നത്. (മമ്മൂട്ടിയും ഖുശ്ബുവും അഭിനയിച്ച ഇലവങ്കോട് ദേശം എന്ന സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ വ്യക്തിയാണ് ഫ്രാന്‍സിസ് ക്ലീറ്റസ്).

ചെക്ക് കേസിന്റെ പേരിലാണ് പൊലീസ് അറസ്റ് ചെയ്തതെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. കഴിഞ്ഞ നാല് വര്‍ഷമായി ക്ലീറ്റസും മറ്റ് ചിലരും തന്നെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയാണെന്നും ജോര്‍ജ്ജ് പറഞ്ഞു. ക്ലീറ്റസിനെതിരെ ജോര്‍ജ്ജ് നല്കിയ പീഡനക്കേസ് തിരുവനന്തപുരം കോടതിയുടെ പരിഗണനയിലാണ്.

തന്റെ പ്രതിച്ഛായയെ കളങ്കമേല്പിക്കാനാണ് ഈ കള്ളക്കേസുകള്‍. ഇതിനെതിരെ താന്‍ നിയമനടപടികള്‍ സ്വീകരിക്കും. മലയാള സിനിമാവ്യവസായം വളരെ മോശമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്. സിനിമ വിപണിയില്‍ പരാജയപ്പെടുന്നതിന് സംവിധായകനെ എങ്ങിനെ കുറ്റപ്പെടുത്തും?- ജോര്‍ജ്ജ് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+