രാജി വയ്ക്കുന്ന പ്രശ്നമില്ലെന്ന് മുരളി
കൊച്ചി: കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നും ഇനിയും പോരാട്ടത്തിന് തയ്യാറാണെന്നും കെ. മുരളീധരന്‍.
തന്റെ കസേരയില്‍ പലരും നോട്ടമിട്ടിട്ടുണ്ട്. കസേര മോഹിക്കുന്നവര്‍ക്ക് ഹൈക്കമാന്റില്‍ പരാതി പറയാവുന്നതാണ്. ഹൈക്കമാന്റ് പറഞ്ഞിട്ടാണ് താന്‍ ഈ സ്ഥാനത്തെത്തിയത്. ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ രാജി വയ്ക്കൂ.
കെ പി സി സി പ്രസിഡന്റിന് ഗ്രൂപ്പില്ല. ഏതാനും ഘടകകക്ഷി നേതാക്കളോട് വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന ആരോപണം നിര്‍ഭാഗ്യകരമാണ്. താന്‍ അങ്ങനെ ചെയ്തിട്ടില്ല.
വിമതസ്ഥാനാര്‍ഥിയെ തുണച്ച എം എല്‍ എമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമോയെന്നതിനെ കുറിച്ച് ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടത്. ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കും.
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥികളുടെ വിജയത്ത്ിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്- മുരളി പറഞ്ഞു.












Click it and Unblock the Notifications