മസ്കറ്റില്‍ വെള്ളപ്പൊക്കത്തില്‍ മലയാളി മരിച്ചു
മസ്കറ്റ്: ഏപ്രില്‍ 14 തിങ്കളാഴ്ച മസ്കറ്റിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി നല്ലറമ്മേല്‍ സുനില്‍ കുമാറാണ്(32) മരിച്ച മലയാളി.
മരിച്ച 14 പേരില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണ്. കാറില്‍ സഞ്ചരിക്കവെ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ടാണ് സുനില്‍കുമാര്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. മസ്കറ്റിലെ കൈരളീ റസ്റോറന്റില്‍ ജീവനക്കാരനായിരുന്നു സുനില്‍.
സുനിലിന്റെ മൃതദേഹം ഏപ്രില്‍ 17വ്യാഴാഴ്ച വൈകുന്നേരം നാലിന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂരിലെത്തിക്കും.
സുനിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.












Click it and Unblock the Notifications