നെടുമ്പാശേരിയില്‍ കള്ളക്കടത്ത് വേട്ട സജീവം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പിടികൂടിയത് 26 ലക്ഷത്തിന്റെ കള്ളക്കടത്ത് സാധനങ്ങള്‍. 2003 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് സ്വര്‍ണ്ണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉള്‍പ്പെടെ ഇത്രയും തുകയുടെ സാധനങ്ങള്‍ പിടിച്ചത്.
നെടുമ്പാശേരിയിലെ കസ്റംസ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 17 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട എട്ടുകേസുകളില്‍ നിന്ന് മാത്രം 18.99 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടികൂടിയതായി വിമാനത്താവളത്തിലെ അഡീഷണല്‍ കസ്റംസ് കമ്മീഷണര്‍ സി.ജെ. മാത്യു പറഞ്ഞു.
വിലകൂടിയ പ്രൊഫഷണല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കയ്യിലെടുക്കുന്ന ബാഗേജുകളില്‍ കൊണ്ടുവരുന്ന പ്രവണത യാത്രക്കാരില്‍ കൂടിയിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ സ്വന്തം ഉപയോഗത്തിനല്ല, നല്ല വിലയ്ക്ക് വിപണിയില്‍ മറിച്ച് വില്ക്കാന്‍ വേണ്ടിയാണ് ഇവര്‍ കൊണ്ടുവരുന്നത്. - മാത്യു പറഞ്ഞു.
2003 ജനവരി മുതല്‍ വരുന്നതും പോവുന്നതുമായ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ ആകെ പുറത്തേക്കുള്ളതും മടങ്ങിവരുന്നതുമായ 422 വിമാനസര്‍വീസുകള്‍ വഴി 25,338 യാത്രക്കാര്‍ നെടുമ്പാശേരിയില്‍ ഇറങ്ങി. 23,313 യാത്രക്കാര്‍ പുറത്തേക്ക് പറന്നു. ഡ്യൂട്ടി ഇനത്തില്‍ മാര്‍ച്ചില്‍ മാത്രം 18.72 ലക്ഷം രൂപ പിരിച്ചെടുക്കാനായി. ഫിബ്രവരിയില്‍ 12.57 ലക്ഷവും ജനവരിയില്‍ മാത്രം 10.15 കോടിയും പിരിച്ചെടുക്കുകയുണ്ടായി.
2002-2003 സാമ്പത്തിക വര്‍ഷത്തില്‍ നെടുമ്പാശേരി വഴി 100 വിദേശകാറുകള്‍ ഇറക്കുമതി ചെയ്യുകയുണ്ടായെന്ന് കസ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ എ. എബ്രഹാം പറഞ്ഞു.












Click it and Unblock the Notifications