ആന്റണി ഒറ്റപ്പെട്ടാല്‍ മുതലെടുക്കും: സുര്‍ജിത്
ദില്ലി: ആന്റണി സര്‍ക്കാരിനെ താഴെയിറക്കല്‍ തങ്ങളുടെ നയമല്ലെന്നും പക്ഷെ ആന്റണി ഒറ്റപ്പെട്ടാല്‍ ആ അവസരം മുതലെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്. രണ്ടു ദിവസത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഏപ്രില്‍ 17 വ്യാഴാഴ്ച വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പ്രശ്നങ്ങളില്‍പെട്ട് ആന്റണി സര്‍ക്കാര്‍ ഒറ്റപ്പെട്ടുപോയാല്‍ ഞങ്ങള്‍ മുന്‍കയ്യെടുക്കും. ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കുമോ എന്ന ചോദ്യത്തിന് എന്തിന് ഞങ്ങള്‍ അതിന് ശ്രമിക്കണം. അക്കാര്യങ്ങള്‍ അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു സുര്‍ജിതിന്റെ മറുപടി.
എതിരാളികള്‍ക്ക് ഇടയിലുണ്ടായ ആശയക്കുഴപ്പം എന്തുകൊണ്ട് മുതലെടുത്തില്ല എന്ന ചോദ്യത്തിന് ഞങ്ങള്‍ അതിന് ഉത്തരം കൂടി നല്കുമെന്ന് സുര്‍ജിത് പറഞ്ഞു. കോണ്‍ഗ്രസിലെ പ്രതിസന്ധി മുത്തങ്ങ വെടിവയ്പിന്റെ തുടര്‍ച്ച മാത്രമാണ്. ആന്റണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ സിപിഎം സമരം ശക്തമാക്കും. - സുര്‍ജിത് പറഞ്ഞു.












Click it and Unblock the Notifications