കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നിന് മുഖ്യപങ്ക് വേണം: യൂറോപ്പ്

  • By Staff
Google Oneindia Malayalam News
War on Iraq
ഏതന്‍സ്: ഇറാഖ് പ്രശ്നത്തില്‍ യുഎസും യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു. ഇറാഖിന്റെ പുനരുദ്ധാരണത്തില്‍ ഐക്യരാഷ്ട്രസഭ (യുഎന്‍)യ്ക്ക് മുഖ്യപങ്ക് വേണമെന്ന അഭിപ്രായമാണ് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളുടെ ഉച്ചകോടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാഖില്‍ തല്ക്കാലം യുഎസ് നേതൃത്വത്തിലുള്ള ഇടക്കാലഭരണവും പിന്നീട് യുഎസിനെ അനുസരിക്കുന്ന ഒരു പാവ സര്‍ക്കാരിനെയും വാഴിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്ന് വിമര്‍ശനമുണ്ട്. മാത്രമല്ല, ഇറാഖിലെ എണ്ണ മുഴുവന്‍ ചോര്‍ത്താന്‍ യുഎസ് നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും പറയുന്നു. യുഎസിലെ എണ്ണക്കമ്പനികള്‍ക്ക് ഇറാഖിലെ എണ്ണയെടുക്കാനുള്ള അവകാശം നല്കാനുള്ള തിരക്കിലാണ് യുഎസ് ഇപ്പോള്‍ എന്നും അറിയുന്നു.

ഇറാഖിലെ എണ്ണയുടെ വില്പനാവകാശം ഒപെകിന് (എണ്ണവില്പന നടത്തുന്ന രാഷ്ട്രങ്ങളുടെ സംഘടന) നല്കിയിട്ടുണ്ടെങ്കിലും ഇറാഖിലെ എണ്ണ വില്പനയുടെ അളവും വിലയും യുഎസ് നിശ്ചയിക്കുമെന്ന തീരുമാനത്തിലാണ് ബുഷും കൂട്ടരും. ഇതുവഴി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില നിയന്ത്രിക്കാമെന്നാണ് ബുഷ് കണക്ക്കൂട്ടുന്നത്.

ഇറാഖിന്റെ മേല്‍ പരമാധികാരം സ്ഥാപിക്കാനുള്ള യുഎസിന്റെ ഈ നീക്കത്തിന് തിരിച്ചടി നല്കാനാണ് 15 രാഷ്ട്രങ്ങളടങ്ങിയ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ഇറാഖിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ പുനര്‍നിര്‍മ്മാണത്തിലും ഐക്യരാഷ്ട്രസഭയ്ക്ക് പ്രധാന പങ്ക് വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ഇറാഖിന്റെ പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഐക്യരാഷ്ടസഭയ്ക്ക് പങ്ക് വഹിക്കാനുണ്ട്. ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ലോകബാങ്കും അന്താരാഷ്ട്രനാണ്യനിധിയും പങ്കാളികളാക്കുന്നതില്‍ എതിര്‍പ്പില്ല. - യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവന പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X