ആദ്യ സാര്‍സ് രോഗി രോഗമുക്തനായി
മുംബൈ: ഇന്ത്യയില്‍ ആദ്യമായി സാര്‍സ് രോഗം ബാധിച്ചയാള്‍ രോഗമുക്തനായെന്ന് ഗോവ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
മറൈന്‍ എഞ്ചിനീയറായ പ്രശില്‍ വര്‍ധെ രോഗമുക്തനായെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനൊരുങ്ങുകയാണെന്നും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരികര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വര്‍ധെ ഇപ്പോള്‍ ഐസോലേഷന്‍ വാര്‍ഡിലാണെന്നും രോഗം പടരുന്നതു സംബന്ധിച്ച് യാതൊരു ഭീഷണിയുമില്ലെന്നും മനോഹര്‍ പരികര്‍ പറഞ്ഞു.
അതേ സമയം വര്‍ധെയുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ച് അധികൃതര്‍ വിവരം ശേഖരിച്ചുവരികയാണ്. വര്‍ധെമുംബൈയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അധികൃതരെ സമീപിക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ സേവന വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 30, 31 തീയതികളിലാണ് വര്‍ധെ മുംബൈയിലുണ്ടായിരുന്നത്.












Click it and Unblock the Notifications