Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റ് തീരുമാനം അനുസരിക്കാതെ വിമതസ്ഥാനാര്‍ഥിയെ പിന്തുണച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ.

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി, കേരളത്തില്‍ കേന്ദ്രനിരീക്ഷകരായുണ്ടായിരുന്ന ഗുലാം നബി ആസാദ്, ആര്‍. കെ. ധവാന്‍ എന്നിവരാണ് പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിയോട് നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തത്.

പാര്‍ട്ടിയുടെ അച്ചടക്കം കാത്തുസൂക്ഷിക്കുന്ന നടപടിയുണ്ടാവണമെന്നാണ് ശുപാര്‍ശ ചെയ്തതെന്നും നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സോണിയാഗാന്ധിയാണ് അന്തിമ തീരുമാനം കൈകൊള്ളേണ്ടതെന്നും അംബികാ സോണി പറഞ്ഞു.

സോണിയയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 18 വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നം ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+