സോണിയയുടെ തീരുമാനം വൈകും
ദില്ലി: കേരള രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റ് തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് സോണിയാഗാന്ധിയുടെ തീരുമാനം വൈകിയേക്കും.
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കേന്ദ്ര നിരീക്ഷകരായിരുന്നു ഗുലാംനബി ആസാദ്, ആര്‍. കെ. ധവാന്‍ എന്നിവരുമായി വീണ്ടും ചര്‍ച്ച നടത്തിയ ശേഷമേ സോണിയ നടപടി സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. ഏപ്രില്‍ 18 വെള്ളിയാഴ്ച ചര്‍ച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുലാംനബി ആസാദ് ദില്ലിയിലില്ലാത്തതിനാല്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ മാത്രമേ ചര്‍ച്ച നടക്കാനിടയുള്ളൂ. അങ്ങനെയെങ്കില്‍ തിങ്കളാഴ്ചയായിരിക്കും സോണിയ തീരുമാനം അറിയിക്കുന്നത്.
ഹൈക്കമാന്റിനെ ചോദ്യം ചെയ്ത കരുണാകര വിഭാഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന അഭിപ്രായമാണ് അംബികാ സോണിക്കുള്ളത്. അതേ സമയം അച്ചടക്ക നടപടി സ്വീകരിക്കുന്നത് ദുരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാല്‍ മൃദുസമീപനം വേണമെന്നാണ് ഗുലാം നബി ആസാദും ധവാനും നിര്‍ദേശിക്കുന്നത്.
ഈ രണ്ട് അഭിപ്രായങ്ങളും കണക്കിലെടുത്താവും സോണിയ നടപടി സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.












Click it and Unblock the Notifications