അഞ്ച് പേര്‍ വിളിച്ചാല്‍ കൂടെ വരും: കരുണാകരന്‍
കൊല്ലം: സര്‍ക്കാരിന്റെ ഭൂരിപക്ഷം അഞ്ച് മാത്രമായി ചുരുങ്ങിയെന്നും ഈ അഞ്ച് പേര്‍ നാളെ വിളിച്ചാല്‍ കൂടെ വരുന്നവരാണെന്നും കെ. കരുണാകരന്‍ പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഐ ഗ്രൂപ്പിനോടുള്ള ഏറെക്കാലമായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിക്ക് നല്‍കിയ ഒരു ഷോക്കായിരുന്നു.
വിമതസ്ഥാനാര്‍ഥി തോറ്റെന്ന് താന്‍ കരുതുന്നില്ല. പൂര്‍ണ വിജയമായിരുന്നു എന്റെ വേദനയും അമര്‍ഷവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനെ താന്‍ കണ്ടത്.
കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ ഇപ്പോഴത്തെ നിലപാടില്‍ തെറ്റൊന്നുമില്ല. പിന്നെ തന്തയെ തെറി പറഞ്ഞാലേ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയുള്ളൂ എന്നാണെങ്കില്‍ കെ പി സി സി പ്രസിഡന്റിന് അതാവില്ല- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications