ഭരണം വിടുമെന്ന് ജേക്കബിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) യു ഡി എഫുമായി ഇടയുന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ വോട്ട് കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന ആരോപണമാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടു സംബന്ധിച്ച് തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഭരണം വിടുമെന്ന് പാര്‍ട്ടി ചെയര്‍മാനും ജലസേചനമന്ത്രിയുമായ ടി. എം. ജേക്കബ് മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടിയുടെ നിലപാടില്‍ വിശ്വാസക്കുറവുണ്ടെങ്കില്‍ മുഖ്യമന്ത്രിയും യു ഡി എഫ് കണ്‍വീനറും തുറന്നുപറയണമെന്നും അവിശ്വാസമുണ്ടെങ്കില്‍ ഭരണത്തില്‍ തുടരുന്നത് ബുദ്ധിമുട്ടാണെന്നും ടി. എം. ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications