വോട്ട് നഷ്ടപ്പെട്ടത് എല്‍ഡിഎഫ് അന്വേഷിക്കും
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ എല്‍ ഡി എഫ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
ഏപ്രില്‍ 17 വ്യാഴാഴ്ച ചേര്‍ന്ന അനൗപചാരിക യോഗത്തില്‍ കോണ്‍ഗ്രസിലെ ഭിന്നതയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മെയ് എട്ടിന് ചേരുന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെ നടത്തേണ്ട സമര പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യും.
ഒരു വോട്ട് കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് നല്‍കിയതാണെന്നാണ് വോട്ടെടുപ്പ് ഫലം പുറത്തുവന്നയുടനെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ പ്രസ്താവന ആരും ആവര്‍ത്തിച്ചില്ല. ഒരു വോട്ട് മാറ്റി ചെയ്തത് ഗൗരവത്തോടെയാണ് എല്‍ ഡി എഫ് നേതൃത്വം കാണുന്നത്. വോട്ട് മാറ്റി ചെയ്തത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ബാലറ്റുകളിലൊന്നില്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് ഒന്നാം മുന്‍ഗണന വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ. ചന്ദ്രന്‍പിള്ളക്ക് രണ്ടാം വോട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വോട്ട് യു ഡി എഫിലെ ആരോ ചെയ്തതാണെന്നാണ് എല്‍ ഡി എഫ് നേതൃത്വം കരുതുന്നത്. മാറ്റി ചെയ്ത വോട്ട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളില്‍ ഒരാള്‍ക്കായിരിക്കും പോയിരിക്കുക എന്നാണ് എല്‍ ഡി എഫ് നേതൃത്വത്തിന്റെ നിഗമനം.












Click it and Unblock the Notifications