Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് സൂചന

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പരിക്കേറ്റ കെ. മുരളീധരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന് തീരുമാനിക്കേണ്ടത് ഇനി സോണിയാഗാന്ധിയാണ്.

മുരളീധരന്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ സോണിയയുടെ തീരുമാനമെന്താണെന്ന് അറിവായിട്ടില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ വിമതസ്ഥാനാര്‍ഥിയായത് കേരളത്തിലെ പാര്‍ട്ടിയില്‍ കുറച്ചു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയാണെന്നാണ് മുരളി റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

മുരളിയുടെ നിലപാടിനോടുള്ള വിയോജിപ്പ് എ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. മുരളിയോടുള്ള വിയോജിപ്പ് കരുണാകര വിരുദ്ധ പക്ഷത്തുള്ള മൂന്ന് ഗ്രൂപ്പുകളും സോണിയയെ ധരിപ്പിച്ചിട്ടുണ്ട്.

ഹൈക്കമാന്റ് തീരുമാനത്തിനെതിരായ നിലപാട് കരുണാകര വിഭാഗം സ്വീകരിച്ചിട്ടില്ലെന്നാണ് മുരളിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളോടുള്ള അവഗണനയിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് ഐ ഗ്രൂപ്പ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ ഗ്രൂപ്പിന് അനുകൂലമായ റിപ്പോര്‍ട്ടാണ് മുരളി ഹൈക്കമാന്റിന് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് തൃപ്തികരണമാണോയെന്നതിനെ കുറിച്ച് ഹൈക്കമാന്റ് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും വിമതവിഭാഗത്തിനെതിരായ നിലപാട് സ്വീകരിക്കാത്തത് ഹൈക്കമാന്റില്‍ അതൃപ്തിയുണ്ടാക്കാനിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+