നാരായണമൂര്‍ത്തിയ്ക്ക് ഡോക്ടറേറ്റ്
ശ്രീനഗര്‍: ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയ്ക്ക് കശ്മീര്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്കി ആദരിച്ചു. ഏപ്രില്‍ 19 ശനിയാഴ്ചയാണ് ബിരുദദാനച്ചടങ്ങ് നടന്നത്.
പ്രധാനമന്ത്രി എ.ബി. വാജ്പേയി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദും സംബന്ധിച്ചു. കശ്മീര്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ കശ്മീര്‍ ഗവര്‍ണര്‍ ഗിരീഷ് ചന്ദര്‍ സക്സേനയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.
വിവരസാങ്കേതികവിദ്യയ്ക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് നാരായണമൂര്‍ത്തിയ്ക്ക് ബിരുദം നല്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications