Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറോട്ടം: സച്ചിന്റെ പുതിയ ഹരം

ചെന്നൈ: ക്രിക്കറ്റ് സച്ചിന് ഗൗരവമുള്ള കാര്യമാണെങ്കില്‍ കാറോട്ടം അദ്ദേഹത്തിന്റെ ഹരമാണ്. എല്ലാ പിരിമുറുക്കങ്ങളും വേഗതയില്‍ അലിഞ്ഞുപോകുന്നുവെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ചെന്നൈയില്‍ മെയ് അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന എംആര്‍എഫ്-എംഎഐ ഫോര്‍മുല മൊണ്ടിയേല്‍ ചാമ്പ്യന്‍ഷിപ്പില്‍ (സ്പെഷ്യല്‍ ക്ലാസ്) സച്ചിന്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി സച്ചിന്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ പരിശീലനം നടത്തി.

മത്സരത്തില്‍ തീര്‍ച്ചയായും പങ്കെടുക്കും- സ്പീഡ് കാറില്‍ പരിശീലനം നടത്തിയ ശേഷം സച്ചിന്റെ ആദ്യപ്രതികരണം ഇതായിരുന്നു. നേരത്തെ എംആര്‍എഫിന് വേണ്ടി ടിവി പരസ്യത്തിന് ഞാന്‍ സ്പീഡ് കാര്‍ ഓടിച്ചിട്ടുണ്ട്. പക്ഷെ യഥാര്‍ത്ഥ ട്രാക്കില്‍ വണ്ടിയോടിച്ചപ്പോള്‍ ഈ പരിശീലനം തികച്ചും വ്യത്യസ്താനുഭവമായി.- സച്ചിന്‍ പറഞ്ഞു.

കാറോട്ടമത്സരരംഗം ഗൗരവമായി എടുക്കുമോ എന്ന ചോദ്യത്തിന് അത് നല്ല നേരമ്പോക്ക് മാത്രമാണെന്നായിരുന്നു സച്ചിന്റെ മറുപടി. ട്രാക്കില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ പരമാവധി വേഗതയില്‍ കാറോടിക്കുന്നത് നല്ല അനുഭവമാണെന്ന് സച്ചിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+