തൊഗാഡിയയുടെ ജാമ്യം: 21ന് പരിഗണിയ്ക്കും
അജ്മീര്‍: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ഏപ്രില്‍ 21 തിങ്കളാഴ്ചയിലേക്ക് നീട്ടി. അജ്മീറിലെ പ്രാദേശിക കോടതിയാണ് ഈ ഉത്തരവിട്ടത്.
തൊഗാഡിയ നടത്തിയ വിവാദ പ്രസംഗത്തിന്റെ പരിഭാഷ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രസംഗത്തില്‍ തൊഗാഡിയ സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് പ്രധാന ആരോപണം.
ജില്ലാ സെഷന്‍സ് ജഡ്ജി ഹരി സിംഗ് പുനിയ അവധിയിലായതിനാല്‍ തൊഗാഡിയയുടെ ജാമ്യാപേക്ഷയില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് വാദം കേട്ടത്്. തൊഗാഡിയയ്ക്ക് ജാമ്യം അനുവദിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി രാഷ്ട്രപതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications