അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം, വിലക്കയറ്റം
ദില്ലി: ലോറിസമരം അഞ്ചാം ദിവസത്തേക്ക് കടന്നതോടെ അവശ്യസാധനങ്ങള്‍ക്ക് കേരളത്തില്‍ ക്ഷാമം. പച്ചക്കറികള്‍ക്ക് തീവില.
പാല്‍, പാചക വാതക നീക്കവും പെട്രോള്‍, മരുന്ന് വിതരണവും കൂടി നിര്‍ത്തിവയ്ക്കാന്‍ ചരക്ക് വാഹന ഉടമകളുടെ സംഘടന ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയും ഉപരിഗതാഗത മന്ത്രി ഖണ്ഡൂരിയും കശ്മീരിലായതിനാല്‍ ഏപ്രില്‍ 18 വെള്ളിയാഴ്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ല.
കേരളത്തില്‍ പഴം, പച്ചക്കറികള്‍ക്ക് അഞ്ചിരട്ടിയിലധികം വില കയറിയിരിക്കുകയാണ്. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.എല്‍. ധുമാല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ നായിഡുവിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നു.












Click it and Unblock the Notifications