Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം തടയാന്‍ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ചരക്ക് ലോറി സമരത്തെതുടര്‍ന്നുണ്ടായ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഏപ്രില്‍ 19 ശനിയാഴ്ച ഇത് സംബന്ധിച്ച ഉന്നതതലയോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൈസിസ് മാനേജ്മെന്റ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്റെ 700 വില്പന സ്റാളുകള്‍ വഴി പച്ചക്കറി വില്പന നടത്തും. ഇതിനായി ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന് ഖജനാവില്‍ നിന്ന് പണം നല്കും. സപ്ലൈ കോയുടെ വിതരണ കേന്ദ്രങ്ങള്‍ വഴി നിത്യോപയോഗസാധനങ്ങളും നല്കും. ഇതിനായി സപ്ലൈകോയ്ക്ക് രണ്ട് കോടി രൂപ നല്കും. - മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെയും സ്വകാര്യമേഖലയിലെയും വാഹനങ്ങള്‍ ഉപയോഗിച്ച് പച്ചക്കറി-നിത്യോപയോഗസാധനങ്ങള്‍ സംസ്ഥാനത്തുടനീളം എത്തിയ്ക്കും. ഈ വാഹനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്കും. സമരത്തിന്റെ മറവില്‍ കൊള്ളലാഭം നടത്താന്‍ ശ്രമിയ്ക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. - മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്നത്തില്‍ ഉടന്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് ഫാക്സ് അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+