മന്ത്രി തോമസിന്റെ കോലം കത്തിച്ചു
തിരുവനന്തപുരം: കെഎസ്യു (ഐ) പ്രവര്‍ത്തകര്‍ മന്ത്രി കെ.വി. തോമസിന്റെ കോലം കത്തിച്ചു. ഏപ്രില്‍ 19 ശനിയാഴ്ചയാണ് പ്രകടനമായെത്തിയ കെഎസ്യു ഐ വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി തോമസിന്റെ കോലം കത്തിച്ചത്.
ഡിസിസി ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആയാറാം ഗയാറാം സംസ്കാരം കൊണ്ടുനടക്കുന്ന മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവയ്ക്കണമെന്ന് പ്രകടനം നയിച്ച കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍. മനു ആവശ്യപ്പെട്ടു.
തോമസിന് മന്ത്രിപദം നല്കിയ ഐ ഗ്രൂപ്പിനെ വഞ്ചിച്ച മന്ത്രിയ്ക്ക് യൂദാസ് അവാര്‍ഡ് നല്കുന്നതായി കോലം കത്തിച്ചശേഷം പ്രകടനക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications