Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി രാജിവയ്ക്കണം: ചന്ദ്രചൂഡന്‍

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടത്താന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്‍. ഏപ്രില്‍ 19 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആന്റണിയുടെ രാജി ആവശ്യപ്പെട്ടത്.

പക്ഷെ പകരക്കാരനായി കെ. കരുണാകരന്‍ മുഖ്യമന്ത്രിയാകുന്നതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ല. കാരണം കരുണാകരന്റെ വാദഗതികളിലൊന്നും ആദര്‍ശത്തിന്റെ അംശമില്ല. - ചന്ദ്രചൂഡന്‍ പറഞ്ഞു.

പണം നല്കിയും അധികാരം വാഗ്ദാനം ചെയ്തുമാണ് ആന്റണി വിജയം നേടിയത്. കുറെപ്പേരെക്കൂടി ഐ ഗ്രൂപ്പില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള അണിയറനീക്കങ്ങള്‍ നടക്കുകയാണ്. അക്കാര്യങ്ങളില്‍ തീര്‍പ്പാകാത്തതിനാലാണ് ആന്റണി വിമതര്‍ക്കെതിരെ നടപടിക്ക് മുതിരാത്തത്. - അദ്ദേഹം പറഞ്ഞു.

എന്തായാലും ആന്റണി മന്ത്രിസഭ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കില്ല. അതിനു മുമ്പേ ആഭ്യന്തരതര്‍ക്കങ്ങളില്‍ കുടുങ്ങി സര്‍ക്കാര്‍ നിലംപതിയ്ക്കും. - അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍.കെ. പ്രേമചന്ദ്രന്‍എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+