കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വേണുഗോപാല്‍ മൂന്നാം ഗ്രൂപ്പ് വിട്ടു
കൊച്ചി: മൂന്നാംഗ്രൂപ്പിന്റെ പ്രതിനിധിയായ കെപിസിസി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ മൂന്നാം ഗ്രൂപ്പ് വിട്ടു. ഇതേ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ വിലയിരുത്താന്‍ ഏപ്രില്‍ 19 ശനിയാഴ്ച മൂന്നാം ഗ്രൂപ്പ് നേതാക്കള്‍ എറണാകുളത്ത് യോഗം ചേര്‍ന്നു.
രമേശ് ചെന്നിത്തല, ജോസഫ് വാഴയ്ക്കന്, വി.ഡി. സതീശന് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. വേണുഗോപാലിന്റെ അഭാവം മൂന്നാം ഗ്രൂപ്പിന് ക്ഷീണമുണ്ടാക്കില്ലെന്ന് മൂന്നാം ഗ്രൂപ്പ് നേതാക്കള്‍ യോഗശേഷം അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി മൂന്നാം ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് വേണുഗോപാലെന്ന് വി.ഡി. സതീശന് എംഎല്‍എ പറഞ്ഞു. മൂന്നാം ഗ്രൂപ്പിലെ പ്രവര്‍ത്തകരെല്ലാം ഗ്രൂപ്പിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേണുഗോപാല്‍ ഐ ഗ്രൂപ്പില്‍ ചേരുമെന്ന് അറിയുന്നു.
Story first published: Saturday, April 19, 2003, 23:53 [IST]