Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോറി സമരം ഏഴാം ദിവസം; വില ഉയരുന്നു

ദില്ലി: വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലോറി സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. പച്ചക്കറികളുടെയും പഴങ്ങളുടെയും വില കുതിച്ചുയരുന്നത് തുടരുകയാണ്.

സമരം അവസാനിക്കുന്നതിനുള്ള സൂചനയൊന്നും ഇതുവരെയില്ല. സമരം നടത്തുന്ന സംഘടനകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഒറീസയിലെ ഒരു സംഘടന സമരത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ സമരം അഖിലേന്ത്യാ തലത്തില്‍ ഇപ്പോഴും പൂര്‍ണമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേ സമയം പാല്‍, പാചക വാതകം തുടങ്ങിയ സാധനങ്ങളെയും സമരത്തില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ട്. സര്‍ക്കാരിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലാത്ത സാഹചര്യത്തിലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+