കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎച്ച്പി ത്രിശൂല വിതരണം തുടരും

  • By Staff
Google Oneindia Malayalam News

ദില്ലി: പാലിയില്‍ ത്രിശൂല്‍ ദിക്ഷ പരിപാടിയുമായി മുന്നോട്ടുപോവാന്‍ വി എച്ച് പി തീരുമാനിച്ചു. ത്രിശൂലം വിതരണം ചെയ്യുന്നത് രാജസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയ ജയിലിലായതോടെ ത്രിശൂല വിതരണ പരിപാടി പിന്‍വലിക്കാന്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 19 തിങ്കളാഴ്ച പരിപാടിയുമായി മുന്നോട്ടുപോവാന്‍ വി എച്ച് പി തീരുമാനിച്ചു.

ത്രിശൂല ദിക്ഷ പരിപാടി ഹിന്ദുത്വത്തിന്റെ കീഴില്‍ ശരിയാണെന്നും പരിപാടി ശക്തിപ്പെടുത്തുമെന്നും വി എച്ച് പി അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു.

പ്രവിണ്‍ തൊഗാഡിയ ജുഡീഷ്യല്‍ കസ്റഡിയിലാണെങ്കിലും ത്രിശൂലം വിതരണം ചെയ്യുന്നത് തുടരും. ത്രിശൂല ദിക്ഷ രാഷ്ട്രീയ പ്രേരിതമായ ഒരു പരിപാടിയല്ല. ത്രിശൂലം നിരോധിച്ച രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിംഗാള്‍ പറഞ്ഞു.

തൊഗാഡിയയെ അറസ്റ് ചെയ്ത രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ ആര്‍ എസ് എസും മുന്നോട്ടുവന്നു. തൊഗാഡിയയെ മോചിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ആര്‍ എസ് എസ് തലവന്‍ സുദര്‍ശന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X