സോണിയയും കരുണാകരനും ചര്‍ച്ച നടത്തി
തിരുവനന്തപുരം: സോണിയാഗാന്ധിയും കെ. കരുണാകരനും ഫോണ്‍ സംഭാഷണം നടത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തെളിഞ്ഞു.
ഏപ്രില്‍ 21 തിങ്കളാഴ്ച കരുണാകരന്‍ ദില്ലിയിലേക്ക് പോവും. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ഞായറാഴ്ച ദില്ലിയിലേക്ക് പോവുന്നുണ്ട്.
കരുണാകരന്‍ സോണിയയെ ഫോണില്‍ വിളിക്കുകയായിരുന്നു. സോണിയയുടെ നിര്‍ദേശ പ്രകാരമാണ് കരുണാകരന്‍ ദില്ലിയിലേക്ക് പോവുന്നതെന്ന് കരുണാകരനുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റിനെതിരായ നിലപാടെടുത്ത കരുണാകര വിഭാഗത്തിനെതിരെ കാര്യമായ നടപടിയുണ്ടാവാനിടയില്ല. കേന്ദ്രനിരീക്ഷകരായിരുന്ന ഗുലാം നബി ആസാദും ആര്‍. കെ. ധവാനും മുഖ്യമന്ത്രി എ. കെ. ആന്റണിയും കടുത്ത നിലപാട് വേണ്ടെന്ന അഭിപ്രായമാണ് ഹൈക്കമാന്റിനെ അറിയിച്ചത്.












Click it and Unblock the Notifications