ഹൈക്കമാന്റിന് പ്രശ്നം ബോധ്യപ്പെട്ടു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ യഥാര്‍ഥ സ്ഥിതിയെന്തെന്ന് ഹൈക്കമാന്റിലെ ചില നേതാക്കള്‍ക്ക് മനസിലായിട്ടുണ്ടെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
അച്ചടക്ക നടപടിയെ കുറിച്ച് ഹൈക്കമാന്റിലെ നേതാക്കള്‍ തന്നോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ കേരളത്തിലെ ചില നേതാക്കള്‍ തനിക്കെതിരെ നടപടി വേണമെന്ന് പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം താന്‍ കോണ്‍ഗ്രസില്‍ ഒന്നുമല്ലായിരിക്കാം.
സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. പ്രശ്നം തീരുമെന്നതില്‍ താന്‍ ശുഭാപ്തി വിശ്വാസക്കാരനാണ്.
ഗുലാം നബി ആസാദും ആര്‍. കെ. ധവാനും കൈ കൊണ്ട നിലപാട് ഏറെ സൗഹാര്‍ദപരമായിരുന്നു. അതേ സമയം അംബികാ സോണിയുടെ പ്രശ്നം വഷളാക്കാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നില്ലെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications