മാണി ഗ്രൂപ്പുമായി ചര്‍ച്ച നടക്കുന്നില്ല: ജോസഫ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ലയന ചര്‍ച്ച നടത്തിവരികയാണെന്ന റിപ്പോര്‍ട്ട് കേരള കോണ്‍ഗ്രസ് (ജോസഫ്) നിഷേധിച്ചു.
അതേ സമയം സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസുകളുടെ ലയനം ഒരു ആവശ്യമാണെന്ന് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി. ജെ. ജോസഫ് അറിയിച്ചു.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ഇപ്പോള്‍ യാതൊരു ചര്‍ച്ചയും നടക്കുന്നില്ല. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയുടെ ചില സുഹൃത്തുക്കള്‍ ഉണ്ടാക്കിയതാവാം.
ഏപ്രില്‍ 17 വ്യാഴാഴ്ച ഇടതുമുന്നണി സംസ്ഥാന സമിതി യോഗത്തില്‍ കേരള കോണ്‍ഗ്രസ് (ജെ) നേതാക്കള്‍ പങ്കെടുക്കാതിരുന്നത് മനപ്പൂര്‍വമല്ല. പെസഹവ്യാഴാഴ്ചയായതിനാല്‍ കേരള കോണ്‍ഗ്രസ് (ജെ) നേതാക്കള്‍ക്ക് ചില ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയെ അറിയിച്ചിരുന്നുവെന്ന് ജോസഫ് പറഞ്ഞു.












Click it and Unblock the Notifications