സിപിഎമ്മുമായി ചേരാമെന്ന് മുരളി
പാലക്കാട്: നയം മാറ്റിയാല്‍ സി പി എമ്മുമായി കേരളത്തിലും ചേരുന്നതില്‍ തെറ്റില്ലെന്ന് കെ പി സി സി പ്രസിന്റ് കെ. മുരളീധരന്‍.
വിശാല മതേതര താത്പര്യം സംരക്ഷിക്കാന്‍ സി പി എമ്മുമായി ചേരാവുന്നതാണ്. വികസനത്തോടുള്ള നിഷേധാത്മക നിലപാടും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ അടിച്ചൊതുക്കുന്ന രീതിയും സി പി എം മാറ്റുകയാണെങ്കില്‍ അവരുമായി ചേരുന്നതില്‍ തെറ്റില്ല.
ആന്ധ്രയിലും ഗുജറാത്തിലും യോജിക്കാമെങ്കില്‍ കേരളത്തിലും അതാവാവുന്നതേയുള്ളൂ. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങളും സി പി എം അംഗങ്ങളും ഒന്നിച്ചാണിരിക്കുന്നത്. സോണിയാഗാന്ധിയുടെ നേതൃത്വം ദേശീയതലത്തില്‍ സി പി എം അംഗീകരിക്കുന്നുണ്ട്.
കേരളത്തില്‍ കെ. കരുണാകരനെ കോണ്‍ഗ്രസിന് ഒരിക്കലും അവഗണിക്കാനാവില്ല. കോണ്‍ഗ്രസിന്റെ നല്ല കാലത്തും ചീത്ത കാലത്തും ഒപ്പം നിന്നിരുന്നയാളാണ് കരുണാകരന്‍. അദ്ദേഹം കോണ്‍ഗ്രസ് വിട്ടുപോവുമെന്ന് ആരും കരുതേണ്ട- മുരളി പറഞ്ഞു.












Click it and Unblock the Notifications