സിപിഎമ്മുമായി യോജിക്കാനാവില്ല: രമേശ്
പാലക്കാട്: കേരളത്തില്‍ സി പി എമ്മുമായി ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് എ ഐ സി സി സെക്രട്ടറി രമേശ് ചെന്നിത്തല പറഞ്ഞു.
സി പി എമ്മുമായി ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അത് തീര്‍ത്തും ആത്മഹത്യാപരമായിരിക്കും. കേരളത്തില്‍ പ്രധാന പോരാട്ടം കോണ്‍ഗ്രസും സി പി എമ്മും തമ്മിലാണ്. കേരളത്തില്‍ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരയായിട്ടുണ്ട്.
ഗുജറാത്തിലും ആന്ധ്രയിലും സി പി എമ്മിന് കാര്യമായ ശക്തിയില്ല. അവിടെയുള്ളതു പോലെ സഖ്യം ഇവിടെയും വേണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല.
കേരളത്തില്‍ നയം മാറ്റിയാല്‍ സി പി എമ്മുമായി യോജിക്കാമെന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.












Click it and Unblock the Notifications