സര്‍ക്കാര്‍ ഇപ്പോള്‍ വീഴില്ലെന്ന് ആര്‍എസ്പി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഭിന്നത ആന്റണി സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ടി. ജെ. ചന്ദ്രചൂഡന്‍ പറഞ്ഞു.
കരുണാകരന് ആന്റണിയോടുള്ള വഴക്ക് ഏതെങ്കിലും തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. സമ്മര്‍ദ രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണത്. കാര്യങ്ങള്‍ തന്റെ വഴിയിലേക്ക് വരികയാണെങ്കില്‍ കരുണാകരന്‍ നിലപാട് മാറ്റും.
കോണ്‍ഗ്രസിന്റെ ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും രാജ്യസഭാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ കരുണാകരനെതിരെയോ അദ്ദേഹത്തോടൊപ്പമുള്ളവര്‍ക്കെതിരെയോ അച്ചടക്ക നടപടി കൊകൊള്ളില്ലെന്ന് അറിയാം. പക്ഷേ ഇപ്പോഴത്തെ ഗ്രൂപ്പ് വഴക്ക് ആന്റണി സര്‍ക്കാരിനെ ബാധിക്കും.
അതേ സമയം ആന്റണി സര്‍ക്കാരിനെ വീഴ്ത്താനുള്ള എല്ലാ ശ്രമങ്ങളും പാര്‍ട്ടി തുടരും. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ ആന്റണി മന്ത്രിസഭ നിലംപതിക്കും. ഇടക്കാല തിരഞ്ഞെടുപ്പിലേക്കായിരിക്കും ഇത് നയിക്കുക.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നില്ല. വോട്ട് മാറി ചെയ്തത് അബദ്ധം പറ്റിയതാവാന്‍ സാധ്യതയില്ലെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു.












Click it and Unblock the Notifications