ഗോപാലിന്റെ അറസ്റില്‍ തെറ്റില്ല: ജയ
ചെന്നൈ: പോട്ടാപ്രകാരം നക്കീരന്‍ വാരികയുടെ എഡിറ്റര്‍ ഗോപാലിനെ അറസ്റ് ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്ന് ജയ. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ചതിനാണ് അറസ്റെന്നും ജയലളിത പറഞ്ഞു.
ഏപ്രില്‍ 21 തിങ്കളാഴ്ച നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയ. ഗോപാലിനെ അറസ്റു ചെയ്തതിന് ശേഷം ഇതാദ്യമായാണ് ജയലളിത ഇക്കാര്യത്തില്‍ പ്രതികരിയ്ക്കുന്നത്.
പോട്ടയിലെ നാലാം വകുപ്പ് പ്രകാരം ലൈസന്‍സില്ലാതെ ആയുധം കൈവശം വച്ചതിനാണ് ഗോപാലിനെ അറസ്റ് ചെയ്തത്. ഗോപാല്‍ വഴി വീരപ്പനും നിരോധിക്കപ്പെട്ട തമിഴ് സംഘടനകളായ തമിഴ് നാഷണല്‍ ലിബറേഷന്‍ ആര്‍മി, തമിഴ് നാഷണല്‍ റിട്രീവല്‍ ട്രൂപ്പ്സ് എന്നീ സംഘടനകള്‍ക്കും പണം ലഭിച്ചിട്ടുണ്ട്. രാജാമണി എന്നയാളുടെ കൊലപാതകക്കേസുമായി ബന്ധമുള്ളതിനാലാണ് ഗോപാലിനെ ഇപ്പോള്‍ അറസ്റ് ചെയ്തത്. രാജാമണി പൊലീസ് ചാരനാണെന്ന് ഗോപാല്‍ വീരപ്പന് വിവരം നല്കി. ഇതിനെ തുടര്‍ന്നാണ് വീരപ്പന്‍ രാജാമണിയെ കൊന്നത്. - ജയലളിത വിശദമാക്കി.












Click it and Unblock the Notifications