Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരക്ക് ലോറി സമരം പൊളിയുന്നു

ദില്ലി: ചരക്ക് ലോറി ഉടമകളുടെ സംഘടനകള്‍ പ്രഖ്യാപിച്ച സമരം തളരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ ചരക്ക് ലോറി ഉടമകള്‍ സമരത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചതാണ് കാരണം. പശ്ചിമബംഗാള്‍, ആന്ധ്ര, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലെ ചരക്ക് ലോറികളാണ് വീണ്ടും നിരത്തിലിറങ്ങുന്നത്.

അതേ സമയം സമരം തുടരുകയാണെന്ന് ചരക്ക് ലോറി ഉടമകളുടെ സംഘടനയായ ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ചരക്ക് ലോറി ഉടമകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും ലോറി ഉടമകളുടെ സംഘടന സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

തല്ക്കാലം മുഖം രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഏത് ഒത്തുതീര്‍പ്പ് ഫോര്‍മുലയും ലോറി ഉടമകളുടെ സംഘടന അനുസരിച്ച് സമരം പിന്‍വലിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+