യുദ്ധം, സാര്‍സ്: എയര്‍ ഇന്ത്യക്ക് നഷ്ടം
ദില്ലി: ഇറാക്ക് യുദ്ധവും സാര്‍സ് രോഗവും എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും വരുമാനത്തില്‍ സാരമായ ഇടിവ് വരുത്തി.
യുദ്ധകാലത്ത് ഗള്‍ഫ് മേഖലയില്‍ 14 വിമാനങ്ങളും സാര്‍സ് രോഗത്തെ തുടര്‍ന്ന് തെക്ക് കിഴക്കേ ഏഷ്യയിലേക്കുള്ള 17 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ നിര്‍ത്തിവച്ചതെന്ന് വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ ലോക്സഭയെ അറിയിച്ചു.
യുദ്ധം മൂലം 25 കോടിയുടെ അധിക ചെലവാണ് എയര്‍ ഇന്ത്യയ്ക്കുണ്ടായത്. മാര്‍ച്ചില്‍ 10 കോടിയുടെ നഷ്ടവുമുണ്ടായി. സാര്‍സ് മൂലം 7.8 കോടിയുടെ നഷ്ടം എയര്‍ ഇന്ത്യയ്ക്കുണ്ടായി. 92 ലക്ഷത്തിന്റെ നഷ്ടമാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിനുണ്ടായത്.












Click it and Unblock the Notifications