തൊഗാഡിയയ്ക്ക് ജാമ്യം
അജ്മീര്‍: ത്രിശൂലം വിതരണം ചെയ്തതിന് അറസ്റ് ചെയ്യപ്പെട്ട വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയക്ക് കോടതി ജാമ്യം നല്‍കി.
ഏപ്രില്‍ 21 തിങ്കളാഴ്ച അജ്മീര്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് തൊഗാഡിയക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ് തൊഗാഡിയ.
കോടതി വിലക്ക് ലംഘിച്ച് ത്രിശൂലങ്ങള്‍ വിതരണം ചെയ്തതിനും സര്‍ക്കാരിനെതിരെ രൂക്ഷഭാഷയില്‍ പ്രസംഗിച്ചതിനുമാണ് തൊഗാഡിയയെ അറസ്റ് ചെയ്തത്.












Click it and Unblock the Notifications