ആരെയും വെട്ടിനിരത്തില്ല: ആന്റണി
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ആരെയും വെട്ടിനിരത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
മദ്യമാഫിയയുമായി പാര്‍ട്ടിയിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച് തെളിവ് ഹാജരാക്കിയാല്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 21 തിങ്കളാഴ്ച മന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നയം മാറ്റിയാല്‍ സി പി എമ്മുമായി കൂട്ടുകൂടാമെന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ പറഞ്ഞതെന്ന് അദ്ദേഹത്തോട് ആരാഞ്ഞശേഷം പ്രതികരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.












Click it and Unblock the Notifications