Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്: ആന്റണി

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ കേരളത്തില്‍ ബഹിഷ്കരിക്കുന്ന സിപിഎം നയം ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ദേശീയതലത്തില്‍ ബഹിഷ്കരിക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ കേരളത്തില്‍ ഈ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനാണ് സംസ്ഥാന ഘടകത്തെ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്.

സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നില്ല. ഇത് ഇരട്ടത്താപ്പാണ്. ഇത്തരത്തിലുള്ള നിലപാട് സിപിഎം മുമ്പും സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ കേരളത്തിലും വില്‍ക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+