അടുത്ത സഭയില്‍ വിശ്വാസവോട്ട്
തിരുവനന്തപുരം: തന്റെ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ അടുത്ത നിയമസഭാ സമ്മേളനം വേദിയാക്കുമെന്ന് മുഖ്യമന്ത്രി ആന്റണി.
ജൂണില്‍ നിയമസഭ ചേരാനിരിക്കുകയാണ്. രണ്ടു മാസക്കാലം നീളുന്ന ഈ സമ്മേളനക്കാലത്ത് തന്റെ മന്ത്രിസഭയുടെ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ട് തേടുമെന്നും ആന്റണി വ്യക്തമാക്കി. ഏപ്രില്‍ 21 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
പക്ഷെ കോണ്‍ഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിയ്ക്കും. സിപിഎമ്മിനെപ്പോലെ വിമതരെ പാര്‍ട്ടിയില്‍ നിന്നും പുറന്തള്ളുന്ന ശൈലിയല്ല കോണ്‍ഗ്രസിന്റേത് - ആന്റണി പറഞ്ഞു.












Click it and Unblock the Notifications