മുരളി മറ്റുള്ളവരെ വിഡ്ഢികളാക്കുന്നു
ആലുവ: സംസ്ഥാന കോണ്‍ഗ്രസ് കണ്ട ഏറ്റവും അപക്വനായ പി സി സി പ്രസിഡന്റാണ് കെ. മുരളീധരനെന്ന് എ ഐ സി സി സെക്രട്ടറി രമേശ് ചെന്നിത്തല.
രാജി ഭീഷണിയിലൂടെ മുരളി മറ്റുള്ളവരെ വിഡ്ഢികളാക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ കുടുൂംബ ഭരണം നടപ്പിലാക്കാനുള്ള കെ. കരുണാകരന്റെ ശ്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി മൂന്നാം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ആലുവയില്‍ മൂന്നാം ഗ്രൂപ്പ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. പാര്‍ട്ടിക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂ.
മൂന്നാം ഗ്രൂപ്പില്‍ ചേരുന്നതു സംബന്ധിച്ച് മന്ത്രി കെ. വി. തോമസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications