കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുതെങ്ങില്‍ സംഘര്‍ഷം; രണ്ടു മരണം

  • By Staff
Google Oneindia Malayalam News

ചിറയിന്‍കീഴ്: അഞ്ചുതെങ്ങില്‍ ഇരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇവിടെ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

അക്രമികള്‍ ജീപ്പ് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

അഞ്ചുതെങ്ങ് മണ്ണാക്കുളം ചായക്കുടി പുരയിടത്തില്‍ ക്ലമന്റ് (32), അഞ്ചുതെങ്ങ് മണ്ണാക്കുളം പണ്ടകശാല വീട്ടില്‍ പനിയടിമ (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

ഏപ്രില്‍ 19 ശനിയാഴ്ച രാവിലെ കടപ്പുറത്ത് വല വലിച്ചതു സംബന്ധിച്ച് മാമ്പള്ളിയിലെയും മണ്ണാക്കുളത്തെയും മത്സ്യത്തൊഴിലാളികള്‍ പരസ്പരം വാക്കേറ്റമുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം മാമ്പള്ളിയിലെ ചിലര്‍ മണ്ണാക്കുളത്തെത്തി വെല്ലുവിളി നടത്തി. രാത്രി പതിനൊന്ന് മണിയോടെ ഒരു സംഘം അക്രമികള്‍ ജീപ്പില്‍ ആയുധങ്ങളുമായി മണ്ണാക്കുളത്തെത്തി.

പള്ളിയില്‍ ഈസ്റര്‍ കുര്‍ബാനയില്‍ പങ്കെടുക്കാനായി പോവുകയായിരുന്നവരെ അക്രമികള്‍ വെല്ലുവിളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ അക്രമികള്‍ക്കെതിരെ തിരിഞ്ഞു. തുടര്‍ന്നാണ് ആളുകള്‍ക്ക് നേരെ ജീപ്പ് ഇടിച്ചുകയറ്റിയത്. ജീപ്പിനടിയില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു.

വ്യാജചാരായം കടത്തിവരാന്‍ ഉപയോഗിച്ചിരുന്ന ജീപ്പിലുണ്ടായിരുന്നത് പല കേസുകളിലും പ്രതികളായവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമത്തെ തുടര്‍ന്ന് അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X