Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ചര്‍ച്ച തിങ്കളാഴ്ച മുതല്‍

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ദില്ലിയില്‍ ഏപ്രില്‍ 21 തിങ്കളാഴ്ച തുടങ്ങുന്ന ചര്‍ച്ച നിര്‍ണായകമായിരിക്കും. കെ. കരുണാകരനും കെ. മുരളീധരനും ഹൈക്കമാന്റ് നേതാക്കളുമായി ചര്‍ച്ച നടത്തും.

കരുണാകരന്‍ തിങ്കളാഴ്ച ദില്ലിയിലേക്ക് തിരിക്കും. പത്മജ വേണുഗോപാലും കൂടെയുണ്ടാവും. മുരളീധരന്‍ ഞായറാഴ്ച തന്നെ ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയോടെ ചര്‍ച്ച തുടങ്ങുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ് കരുണാകരനെ ചര്‍ച്ചക്കായി ദില്ലിയിലേക്ക് വിളിച്ചത്.

പ്രശ്നം അനുരഞ്ജനത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് സൂചന. കരുണാകര വിഭാഗത്തിനെതിരെ കടുത്ത നടപടികള്‍ക്കൊന്നും സോണിയാഗാന്ധി മുതിരുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ ശക്തമായ നടപടിയൊന്നും വേണ്ടെന്നാണ് മുഖ്യമന്ത്രി ആന്റണിയുടെ സമീപനം. അതുകൊണ്ടുതന്നെ കേരളത്തിലെ അന്തരീക്ഷം കണക്കിലെടുത്ത് പ്രശ്നങ്ങള്‍ രമ്യതയോടെ പറഞ്ഞുതീര്‍ക്കാനായിരിക്കും ഹൈക്കമാന്റ് ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+