തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെടില്ല
തിരുവനന്തപുരം: സോണിയാഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയില്‍ കെ. വി. തോമസിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കെ. കരുണാകരന്‍ ആവശ്യപ്പെടില്ല. അതേ സമയം കോടോത്ത് ഗോവിന്ദന്‍ നായര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിക്കും.
തോമസിനെ മാറ്റുക എന്ന ആവശ്യം തത്കാലം ഉന്നയിക്കേണ്ടതില്ലെന്ന നിലപാടാണ് ഐ ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്. പകരം ഐ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ള മറ്റ് ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് നീക്കം.
ഐ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം തോമസിനെ മാറ്റുക എന്നതിനേക്കാള്‍ പ്രധാനം കോടോത്തിനെതിരായ നടപടി പിന്‍വലിപ്പിക്കുക എന്നതാണ്. കോടോത്ത് ഗ്രൂപ്പ് ഭിന്നതയുടെ രക്തസാക്ഷിയാവാതിരിക്കണമെന്ന് കരുണാകരന് നിര്‍ബന്ധമുണ്ട്.
തങ്ങള്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്ന ആത്മവിശ്വാസത്തിലാണ് കരുണാകര പക്ഷം. അതേ സമയം ഭരണം മുന്നോട്ടുകൊണ്ടുപോവാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് കരുണാകര പക്ഷത്തോട് ആവശ്യപ്പെടണമെന്ന് ആന്റണി വിഭാഗം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications