Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് വിടില്ല: ജോസഫ്

കോട്ടയം: ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണി വിടുമെന്ന പ്രചാരണം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് തന്നെ നിഷേധിച്ചു. ഏപ്രില്‍ 21 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ജോസഫ് ഈ പ്രഖ്യാപനം നടത്തിയത്.

മാണി ഗ്രൂപ്പുമായി യാതൊരു ലയന ചര്‍ച്ചകളും നടത്തിയിട്ടില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തീരുമാനമനുസരിച്ചാണ് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരും വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുത്തങ്ങ സമരത്തില്‍ പാര്‍ട്ടി പങ്കെടുത്തില്ലെന്നും ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഒക്കെ എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ല. ലോറി സമരം മൂലം സാധനങ്ങള്‍ക്ക് 50 മുതല്‍ 100 ശതമാനം വരെ വില കയറിയിരിക്കുന്നു. ഈ സമരം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം- ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+